കൊച്ചി: പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച് സംസ്‌ഥാന സര്‍ക്കാരും മറ്റു സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍. ജനങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തികഞ്ഞ നീതി നിഷേധമാണിത്. ഇതൊരു രാഷ്‌ട്രീയപാര്‍ട്ടിയുടെ മാത്രം വിഷയമല്ല. ആറ്റുകാല്‍ പൊങ്കാല പോലുളള മതചടങ്ങുകളെയും മറ്റും ഇത് ബാധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
Discussion about this post