ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭ സമ്മേളനത്തോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് -യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കൂടിക്കാഴ്ച ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇത്. ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി-20 സമ്മേളനത്തോട് അനുബന്ധിച്ച് മന്‍മോഹന്‍ സിങ്ങും ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തുമെന്നും രഞ്ജന്‍ മത്തായി അറിയിച്ചു.
Discussion about this post