ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മൊഴി റെക്കോര്‍ഡ് ചെയ്തു. ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ് 2003ല്‍ കേന്ദ്രമന്ത്രിസഭയുടെ ടെലികോം നയം രൂപവല്‍ക്കരിക്കാന്‍ നിയുക്തമായ ക്യാബിനറ്റ് ഉപസമിതിയുടെ ചെയര്‍മാനായിരുന്നു. 2001-2007 കാലയളവില്‍ ടെലികോം മന്ത്രിമാരായവരുടെ പങ്കാണ് സിബിഐ അന്വേഷിക്കുന്നത്.ബിജെപി നേതാവും മുന്‍ ടെലികോം മന്ത്രിയുമായ അരുണ്‍ ഷൂരിയുടെ മൊഴി നേരത്തേ സിബിഐ റെക്കോര്‍ഡ് ചെയ്തിരുന്നു.
Discussion about this post