തിരുവനന്തപുരം: കഴിഞ്ഞ രണ്ടാം കൃഷിയും പുഞ്ചക്കൃഷിയും നശിച്ചിട്ട് ഇന്‍ഷ്വറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ലെന്നാരോപിച്ചു കര്‍ഷകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരത്തിനൊരുങ്ങുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള ഇടമ്പാടം, മാനങ്കരി പാടശേഖര നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നത്. 78 ഏക്കറുള്ള ഈ പാടശേഖരത്തിലെ കൃഷി പൂര്‍ണമായും നശിച്ചത്.
അന്നു പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയിലെ എട്ട് എംഎല്‍എ മാരുമൊത്ത് ഈ പാടശേഖരം സന്ദര്‍ശിച്ചു കൃഷി നാശം നേരിട്ടു ബോധ്യപ്പെട്ടിരുന്നു. കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് 20,000 രൂപ വീതം അനുവദിച്ചതായി ഉത്തരവുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഒറ്റ പൈസപോലും ലഭിച്ചിട്ടില്ല.
ഇതിനാല്‍ രണ്ടാം കൃഷി ചെയ്യാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. നഷ്ടപരിഹാരം ഉടന്‍ നല്കുക, നെല്ലിന്റെ സംഭരണ വില 2,000 രൂപയായി ഉയര്‍ത്തുക, രാസവളത്തിന്റെയും കീടനാശിനിയുടെയും വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു മുഖ്യമന്ത്രിക്കു നിവേദനം നല്കിയിട്ടുണ്ടെന്നും ഇക്കാര്യം അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം കിടക്കുമെന്നും യുവകര്‍ഷന്‍ പി.ആര്‍.സലിംകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post