
തിരുവനന്തപുരം: മാധ്യമരംഗത്തെ കുലപതിയും ധീരപത്രപ്രവര്‍ത്തകനുമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 101-ാം നാടുകടത്തല്‍ വാര്‍ഷികദിനമായ ഇന്ന് (സെപ്റ്റംബര്‍ 26) ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌പേപ്പേഴ്‌സ് എന്നീ പത്രസംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പാളയത്തു സ്ഥാപിച്ചിട്ടുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. പ്രതിമയുടെ മുന്നില്‍ രാവിലെ 10ന് നടന്ന നാടുകടത്തല്‍ വാര്‍ഷികദിനാചരണയോഗം മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘടനാ ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍, ദേശീയ സെക്രട്ടറി മംഗലത്തുകോണം കൃഷ്ണന്‍, സംസ്ഥാനനേതാക്കളായ മുട്ടയ്ക്കാട് രവീന്ദ്രന്‍ നായര്‍, സംസ്ഥാന സെക്രട്ടറി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ആര്‍.അനില്‍കുമാര്‍, പ്രൊഫ.ടി.പി.ശങ്കരന്‍കുട്ടി, അഡ്വ.അയ്യപ്പന്‍ നായര്‍, ക്യാപ്റ്റന്‍ പി.കെ.ആര്‍.നായര്‍, കെ.രാമന്‍പിള്ള, കുന്നുകുഴി എസ്.മണി, ലാല്‍ജിത് വെങ്ങാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post