എയര്‍ ഇന്ത്യ വണ്‍: ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം രാജ്യത്തേക്ക് മടങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം 79 ാം പിറന്നാള്‍ ആഘോഷിച്ചു. പ്രധാനമന്ത്രിയെ അനുഗമിച്ച മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അദ്ദേഹം കേക്ക് മുറിച്ചു. ഇത് നാലാം തവണയാണ് പ്രധാനമന്ത്രി വിമാനത്തില്‍ ജന്മദിനം ആഘോഷിക്കുന്നത്.
പിറന്നാള്‍ ആഘോഷത്തിനിടെ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. പകരം മാധ്യമസംഘം അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നു. അസമില്‍നിന്നുള്ള വനിതാ പത്രപ്രവര്‍ത്തക പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡ് കൈമാറി. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ 1932 സപ്തംബര്‍ 26നാണ് മന്‍മോഹന്‍സിങ് ജനിച്ചത്.
Discussion about this post