
കൊല്ലം: കൊട്ടാരക്കര വാളകത്ത് അധ്യാപകനെ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. കൊല്ലം റൂറല്‍ എസ്പി പി.പ്രകാശന്റെനേതൃത്വത്തില്‍ എട്ടംഗ സംഘമാണ് അന്വേഷണം നടത്താനിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയ്ക്കായിരുന്നു നേരത്തെ അന്വേഷണ ചുമതല.
വാളകം ആര്‍വിഎച്ച്എസ്എസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ വാളകം വൃന്ദാവനത്തില്‍ ആര്‍. കൃഷ്ണകുമാര്‍(45)ആണ് ഇന്നലെ ക്രൂരമായി ആക്രമണത്തിന് ഇരയായത്. കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃഷ്ണകുമാറിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണു സൂചന. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ പൊലീസ് ഇന്നു തന്നെ കൃഷ്ണകുമാറിന്റെ മൊഴിയെടുക്കും.
Discussion about this post