ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വറിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയര്‍ത്തി. നേരത്തെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ചെലമേശ്വറിന്റെ നിയമനത്തിന് ശിപാര്‍ശ ചെയ്തിരുന്നു. 2010 മാര്‍ച്ചിലാണ് ആന്ധ്ര സ്വദേശിയായ ചെലമേശ്വര്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. നേരത്തെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസായും ആന്ധ്ര ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്്.
Discussion about this post