ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിചാരണ ബഹിഷ്‌കരിക്കുമെന്ന് മുന്‍ ടെലികോംമന്ത്രി എ. രാജ. കേസില്‍ ഇന്ന് തുടര്‍വാദം നടന്നപ്പോഴാണ് രാജയുടെ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് അറിയിക്കുന്നതു വരെ വിചാരണയില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് രാജയുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്‌നിയെ അറിയിച്ചു.
രാജയ്ക്കുപുറമെ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ എന്നിവര്‍ക്കെതിരെയും 409-ാം വകുപ്പുപ്രകാരം വിശ്വാസവഞ്ചനക്കുറ്റം ചുമത്തണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ യു.യു. ലളിത് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.എം.കെ എം.പി. കനിമൊഴി ഉള്‍പ്പെടെ കേസിലെ മറ്റെല്ലാ പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം (ഐ.പി.സി 120 ബി) ചുമത്തണമെന്നും പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്‌നി മുമ്പാകെ ലളിത് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി ഒക്ടോബര്‍ 7-നാണ് വീണ്ടും പരിഗണിക്കും.
Discussion about this post