ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ചോദ്യോത്തരവേള നിര്‍ത്തിവച്ച് അവ ചര്‍ച്ചചെയ്യണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കത്തുനല്‍കുമെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞു.
പാര്‍ലമെന്റില്‍ ഈ വിഷയം പലതവണ ഉന്നയച്ചിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയഗാന്ധിയും മൗനം പാലിക്കുകയാണ്.അവര്‍ മൗന വെടിയാനും അഴിമതിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാനും തയ്യാറാകുന്നില്ല – മുണ്ടെ പറഞ്ഞു.
Discussion about this post