തിരുവനന്തപുരം: കേരളത്തില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കി. ഒറീസയിലെ താച്ചര്‍, നെയ്‌വേലി നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വിഹിതം ലഭിച്ചതോടെയാണിത്. എന്നാല്‍ രാത്രികാലങ്ങളിലുള്ള വൈദ്യുതി നിയന്ത്രണം കുറച്ചു ദിവസം കൂടി തുടരും. ഞായറാഴ്ച രാവിലെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പകല്‍ സമയത്ത് ലോഡ് ഷെഡ്ഡിങ് വേണ്ട എന്ന് തീരുമാനിച്ചത്. കെ.എസ്.ഇ.ബി ചെയര്‍മാനും മറ്റ് ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് തിങ്കളാഴ്ച ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പ്രസ്താവന നടത്തിയേക്കും.
പകല്‍ സമയത്തെ ആവശ്യത്തിന് 200 മെഗാവാട്ടും വൈകുന്നേരത്തേക്ക് 350 മെഗാവാട്ടുമാണ് അടുത്ത കാലത്ത് ബോര്‍ഡ് വൈദ്യുതി വിപണിയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍, ശനിയാഴ്ച പകല്‍ സമയത്ത് വാങ്ങിയ വൈദ്യുതി 20 മെഗാവാട്ട് മാത്രമായിരുന്നു. വൈകുന്നേരം വാങ്ങിയ വൈദ്യുതി 200 മെഗാവാട്ടായും നിജപ്പെടുത്തി. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാല്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബോര്‍ഡ് പകല്‍ സമയത്തും ലോഡ് ഷെഡ്ഡിങ് ആലോചിച്ചത്.
			


							









Discussion about this post