തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയിലില്‍ നിന്നുള്ള ഫോണ്‍ സംഭാഷണം സംബന്ധിച്ച് സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജയിലില്‍ നിന്ന് ഫോണ്‍ ചെയ്ത ബാലകൃഷ്ണ പിള്ളയുടെ നടപടി നിയമലംഘനം തന്നെയാണെന്ന് കോടിയേരി ആരോപിച്ചു.
ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തത ബാലകൃഷ്ണപിള്ളയുടെ നടപടി നിയമലംഘനമല്ല, മറിച്ച് ചട്ടലംഘനം മാത്രമാണ്. ഇക്കാര്യത്തില്‍ പിള്ളയെ ഫോണ്‍ ചെയ്ത മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനാണ്. പിള്ളയുടെ ഫോണ്‍ സംഭാഷണം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജയില്‍ വെയല്‍ഫെയര്‍ ഓഫീസര്‍ ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Discussion about this post