തിരുവനന്തപുരം: പൊതുനിരത്തില്‍ യോഗം ചേരുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
പൊതുനിരത്തുകളില്‍ യോഗം ചേരുന്നത് ഹൈക്കോടതി നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കി. എന്നാല്‍ റിവ്യൂഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ആദ്യം വിധി പ്രസ്താവിച്ച അതേ ജഡ്ജിമാര്‍ തന്നെയാണ് സര്‍ക്കാരിന്റെ റിവ്യൂഹര്‍ജിയും പരിഗണിച്ചത്. റിവ്യൂ ഹര്‍ജി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും -കോടിയേരി പറഞ്ഞു. എന്നാല്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഹൈക്കോടതിവിധിക്ക് വിധേയമായി നടക്കുമെന്നും കോടിയേരി അറിയിച്ചു.
Discussion about this post