തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പുമായി കെ.സുധാകരന്‍ എം.പിയെ ബന്ധപ്പെടുത്തിയുള്ള കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂത്തുപറമ്പ് വെടിവെയ്പ്പുമായി കെ.സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും രാമകൃഷ്ണന്റെ പ്രസ്താവന ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
അതേസമയം പി.രാമകൃഷ്ണന് കെ.പി.സി.സി. നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post