കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. രാവിലെ എട്ടേകാലിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചെന്നും ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ കെ.ബാബു, പി.കെ.കുഞ്ഞാലിക്കുട്ടി, ദുബായ് ടീകോം ഗ്രൂപ്പ് സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍മുല്ല, സ്മാര്‍ട് സിറ്റി കൊച്ചി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആറായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള പവലിയന്‍ കെട്ടിടത്തിനാണു രാവിലെ ശിലയിട്ടത്. നാലു മാസത്തിനകം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്മാര്‍ട് സിറ്റിയുടെ വിപണന വിഭാഗം ഓഫിസ് ഈ കെട്ടിടത്തിലാകും പ്രവര്‍ത്തിക്കുക. സ്മാര്‍ട് സിറ്റി പദ്ധതിക്ക് ഒരു കാലതാമസവും ഉണ്ടാകില്ലെന്നു ടീകോം സിഇഓ അബ്ദുല്‍ ലത്തീഫ് അല്‍മുല്ല അറിയിച്ചു.
Discussion about this post