കോട്ടയം: പോലീസ് റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും അദാലത്തും 15ന് മൂന്നിന് ബസേലിയസ് കോളജില്‍ നടത്തപ്പെടുന്നു. ജില്ലാ പ്രസിഡന്റ് കെ.എം.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് മേധാവി സി.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. പരാതികളും നിര്‍ദേശങ്ങളും 12ന് മുമ്പായി സെക്രട്ടറി, റെസിഡന്റ്‌സ് അസോസിയേഷന്‍സ് അപ്പക്‌സ് കൗണ്‍സില്‍, കൃഷ്ണാ ട്രേഡേഴ്‌സ് ബില്‍ഡിംഗ്, കോടിമത, കോട്ടയം-ഒന്ന് എന്ന വിലാസത്തില്‍ നല്‍കണം. സെക്രട്ടറി ഫോണ്‍: 9895857884, പ്രസിഡന്റ്: 9447660323.
Discussion about this post