തിരുവനന്തപുരം: നൂറോളം കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കുപ്രസിദ്ധ ഗുണ്ടയെയും സഹായികളെയും നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂര്‍, പുന്നക്കാട് പറയക്കോണത്ത് മേലെ പുതുവല്‍പുത്തന്‍ വീട്ടില്‍ ജംബുലിംഗം എന്ന് വിളിയ്ക്കുന്ന സുരേഷ്(31) ഇയാളുടെ കൂട്ടാളികളായ അരുവിക്കര സാബു നിവാസില്‍ സാബു(33) മാറനല്ലൂര്‍ ചെന്നിയൂര്‍ പ്ലാവിള വീട്ടില്‍ കൃഷ്ണകുമാര്‍(22) ഒറ്റശേഖരമംഗലം തലനിരപ്പ് പുത്തന്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിയ്ക്കുന്ന ബാബു (27) കൂവളശേരി സംഗീതാ ഭവനില്‍ സനല്‍കുമാര്‍ (26) പുന്നക്കാട് അരശു വിളാകത്ത് വീട്ടില്‍ വണ്ടിക്കുട്ടന്‍ എന്ന് വിളിക്കുന്ന ബിജു(27)വണ്ട ന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ രാധ എന്ന് വിളിയക്കുന്ന ശ്രീജിത് (25) എന്നിവരാണ് അറസ്റ്റിലായത്.
ജംബുലിംഗം സുരേഷ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ് കൊണ്ട് പിടിച്ച് പറിയും അക്രമവും കൂലിത്തല്ലും നടത്തി വരികയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും പണം വാങ്ങി അവര്‍ക്ക് വേണ്ടി കൂലിത്തല്ല് നടത്തുകയും പതിവായിരുന്നു.
ഇയാളുടെ പേരില്‍ അന്‍പതോളം വാറണ്ടുകളും ഗുണ്ടാ ആക്ട് പ്രകാരമുളള ഡിറ്റക്ഷന്‍ ഓര്‍ഡറും നിലവിലുണ്ട്. തനിക്കെതിരെ കേസ് കൊടുക്കുകയൊ മൊഴി കൊടുക്കുകയൊ ചെയ്യുന്നവരെ വീട് കയറി ആക്രമണം നടത്തിയും ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതി. ഇത് കാരണം ഇയാളും കൂട്ടാളികളും ചെയ്യുന്ന കവര്‍ച്ചകള്‍ക്കും അക്രമത്തിനുമെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ക്ക് ഭയമായിരുന്നു.
പുന്നക്കാട്, വാറുവിളാകത്ത് പുത്തന്‍ വീട്ടില്‍ ശിവനെ വധിക്കാന്‍ ശ്രമിച്ച കേസ്, നൈനാന്‍കോണം കുഴിവിള വീട്ടില്‍ ബിജുവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസ്, ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിന്റെ പേരില്‍ പുന്നയ്ക്കാട് തൈക്കൂട്ടത്ത് പുത്തന്‍ വീട്ടില്‍ കൃഷ്ണകുമാറിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസ്, ജംബുലിംഗത്തിനെതിരെ കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിക്കാത്തതിന്റെ വിരോധത്തില്‍ പുന്നക്കാട് ബൈജു മന്ദിരത്തില്‍ വൈജുവിനെ വീട് കയറി ആക്രമിച്ച് പണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസ്് നിരവധി വധശ്രമം, സ്ത്രീകളെ ആക്രമിച്ച കേസുള്‍പ്പെടെ നൂറോളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളൊടൊപ്പം പിടിയിലായ സഹായികളും നിരവധി കേസുകളില്‍ പ്രതികളാണ്.
ആറയൂര്‍ മഹാദേവര്‍ ക്ഷേത്ര പരിസരത്തുളള ചന്ദനമരം മുറിച്ച് കടത്താനുളള ശ്രമത്തിനിടെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ സബ് ഡിവിഷണലിലെ 25-ഓളം വരുന്ന പോലീസ് സംഘം സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ചന്ദനമരം മുറിച്ച് കടത്താന്‍ എത്തുമെന്ന രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി.എ.അക്ബറിന്റെ നിര്‍ദേശാനുസരണം നെയ്യാറ്റിന്‍കര ഡിവൈഎസ്പി പി. ഗോപകുമാര്‍, സിഐ. ബി.എസ്. സജിമോന്‍, എസ്‌ഐ മാരായ വിനീഷ്‌കുമാര്‍, അരുണ്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍കുമാര്‍, സതീഷ്ബാബു, അനില്‍, സേതുനാഥ്, മോഹനന്‍, സാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ പൊഴിയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ അനില്‍കുമാറിന് പ്രതികളുടെ വെട്ടേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികളില്‍ നിന്നും പോലീസ് വാളുകളും വെട്ടുകത്തികളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Discussion about this post