തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസിലെ നാലു ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിച്ചു. രാവിലെ പതിനൊന്നരയോടെ അഞ്ചു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഹൈവോള്‍ട്ടേജ് ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന കാസ്‌റ്റേഡിങ്ങാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. മൂലമറ്റം പവര്‍ ഹൗസില്‍ മുഴുവന്‍ ജനറേറ്ററില്‍ ഇത്രയും ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഒരുമിച്ച് നിലയ്ക്കുന്നത് ഇതാദ്യമാണെന്നു അധികൃതര്‍ പറഞ്ഞു. ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്.
Discussion about this post