കൊച്ചി: ടി.വി രാജേഷിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണം മന്ത്രി കെ.സി ജോസഫ് നിഷേധിച്ചു. ഇത് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാനും മാപ്പ് പറയാനും തയാറാണ്. താന്‍ വ്യക്തിഹത്യ നടത്തിയെന്ന് പ്രചാരണം നടത്തുന്നതിന് പിന്നില്‍ സി.പി.എമ്മിന് രഹസ്യ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.സി ജോസഫ് നടത്തിയ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്ന് പറഞ്ഞാണ് ടി.വി രാജേഷ് വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരിഞ്ഞത്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു കെ.സി ജോസഫ്.
Discussion about this post