ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പയെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി 1.45ന് യെദിയൂരപ്പയെ ബാംഗ്ലൂരിലെ ജയദേവ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
189 കോടിരൂപയുടെ ഭൂമി തട്ടിപ്പുകേസിലാണ് ലോകായുക്ത പ്രത്യേക കോടതി യെദിയൂരപ്പയെ ഈമാസം 22 വരെ റിമാന്‍ഡ് ചെയ്തത്. ജാമ്യം നിഷേധിച്ച ലോകായുക്ത കോടതി വിധിക്കെതിരെ യെദിയൂരപ്പ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍നല്‍കും.
Discussion about this post