തിരുവനന്തപുരം: ഛത്തീസ്ഗഡിലെ റായ്പൂര്‍ വാന്തേവാടിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമങ്ങാട് വെള്ളാഞ്ചിറ പ്രഭാ നിലയത്തില്‍ പ്രവീണ്‍കുമാറാണ് മരിച്ചത്. ആയുധങ്ങളുമായി പോകുകയായിരുന്ന വാഹനത്തിന് അകമ്പടി പോകുമ്പോഴാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ പ്രവീണ്‍ മരിച്ചത്. പ്രഭാനിലയത്തില്‍ പ്രഭാകരന്‍നായരുടെയും പ്രഭാഷിണിയുടെയും മകനാണ്.
Discussion about this post