റേവ: മധ്യപ്രദേശിലെ റേവയില്‍ ഒരു വീട്ടില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പോലീസ് പിടികൂടി. മൂന്ന് സഞ്ചികളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 സഞ്ചികളിലായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുശേഖരവുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് പട്ടേല്‍ എന്നയാള്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post