ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഡിസംബര്‍ 31 നകം സൗകര്യമേര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യം അറിയിച്ച് നോട്ടീസ് നല്‍കാനും കോടതി തീരുമാനിച്ചു. ഡിസംബര്‍ 31 നകം സ്ഥിരമായ സംവിധാനം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ നവംബര്‍ 30നകം താല്‍ക്കാലിക സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് മിശ്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
Discussion about this post