കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധയെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ വ്യക്തികളില്‍ ഒരാളായിരുന്നു കാക്കനാടന്‍.
1935 ഏപ്രില്‍ 23 നു തിരുവല്ലയിലാണു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍ ജനിച്ചത്. യഥാര്‍ത്ഥ സ്വദേശം കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടാണ്. പിന്നീട് കുടുംബം കൊല്ലത്തേക്കു താമസം മാറി. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1957 ല്‍ റെയില്‍വേയില്‍ ചേര്‍ന്നു. എഴുപതുകളിലാണ് അദ്ദേഹം സാഹിത്യലോകത്തേക്കു കടക്കുന്നത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2003) , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005) , ബാലാമണിയമ്മ പുരസ്‌കാരം(2008) , മുട്ടത്തുവര്‍ക്കി അവാര്‍ഡ് , പത്മപ്രഭാ പുരസ്‌കാരം (2002) തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്പോളം ആണ് അവസാനകൃതി.
സാക്ഷി, ഏഴാംമുദ്ര, വസൂരി, പറങ്കിമല, ഉഷ്‌ണമേഖല, അജ്ഞാതയുടെ താഴ്‌വര, ഒറോത, ബര്‍സാത്തി എന്നിവയാണ് പ്രധാന നോവലുകള്‍. കണ്ണാടിവീട്, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, ഉച്ചയില്ലാത്ത ഒരു ദിവസം, മഴയുടെ ജ്വാലകള്‍ തുടങ്ങീ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: അമ്മിണി, മക്കള്‍: രാധ, രാജന്‍, ഋഷി.
പോളയത്തോട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നാളെ ഉച്ചക്ക് ശേഷം സംസ്‌കരിക്കും.
Discussion about this post