കോഴിക്കോട്: മാറാട് അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് തോമസ് പി. ജോസഫിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ ടി.ഒ. സൂരജിന്റെ ഹര്‍ജി. കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുടെ അടിസ്ഥാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
രണ്ടാം മാറാട് സംഭവം നടക്കുമ്പോള്‍ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന സൂരജും സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് ഭട്ട് ജോഷിയും കൃത്യവിലോപം കാണിച്ചുവെന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെന്നുമാണു കമ്മിഷന്‍ റിപ്പോര്‍ട്ട്.
Discussion about this post