ന്യൂഡല്‍ഹി: തീവണ്ടി വിവരങ്ങള്‍ എസ്.എം.എസ്സിലൂടെ അറിയിക്കുന്ന സൗകര്യമാണ് റെയില്‍വേ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലോടുന്ന രാജധാനി, ശതാബ്ദി ട്രെയിനുകളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കിത്തുടങ്ങി. ആകെ 12 തീവണ്ടികളുടെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയത്.
ഇതിനായി 09415139139 എന്ന നമ്പറിലേക്ക് തീവണ്ടി നമ്പര്‍ എസ്.എം.എസ്. ആയി അയച്ചാല്‍ മതി. ഫോണിലേക്ക് തീവണ്ടിയുടെ സമയവിവരങ്ങള്‍ മാത്രമല്ല വണ്ടി ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നുവരെ അറിയാനാകും. നേരത്തേ 139 ഡയല്‍ ചെയ്താണ് വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ഇത് ഏറെ സമയമെടുക്കുന്നതിനാലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
രാജധാനി എക്‌സ്പ്രസ്സുകളായ ഹൗറ-ന്യൂഡല്‍ഹി (12301,12305), ന്യൂഡല്‍ഹി-ഹൗറ (12302,12306), സീല്‍ദ- ന്യൂഡല്‍ഹി (12313), ന്യൂഡല്‍ഹി-സീല്‍ദ (12314), മുംബൈ സെന്‍ട്രല്‍- ന്യൂഡല്‍ഹി (12951), ന്യൂഡല്‍ഹി- മുംബൈ സെന്‍ട്രല്‍ (12952), മുംബൈ സെന്‍ട്രല്‍- നിസാമുദ്ദീന്‍ (12953), നിസാമുദ്ദീന്‍- മുംബൈ സെന്‍ട്രല്‍ (12954) എന്നിവയുടെയും ലഖ്‌നൗ- ന്യൂഡല്‍ഹി (12003), ന്യൂഡല്‍ഹി- ലഖ്‌നൗ (12004) ശതാബ്ദികളുടെയും വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
Discussion about this post