Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

‘നമ്മ മെട്രോ’ ബാംഗ്ലൂരില്‍ ഓടിത്തുടങ്ങി

by Punnyabhumi Desk
Oct 20, 2011, 10:00 am IST
in ദേശീയം

ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് ‘നമ്മ മെട്രോ’ ബാംഗ്ലൂരില്‍ ഓടിത്തുടങ്ങി. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥാണ് സര്‍വീസ് ഫ്ലാഗ്ഓഫ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ, മന്ത്രിമാര്‍, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ എം.ജി റോഡ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ബയപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെയാണ് ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ്. വൈകിട്ട് നാല് മുതല്‍ സര്‍വീസ് പൊതുജനങ്ങള്‍ക്ക് സ്വന്തമാവും. ബയപ്പനഹള്ളി-എം.ജി റോഡ് സര്‍വീസിന് 14 മിനിട്ടാണെടുക്കുക. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്.

2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2007-ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍ 2012-ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നാല് വര്‍ഷത്തെ കഠിന ശ്രമത്തിന് ശേഷം 2011-ല്‍ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നടക്കുന്ന സാഹചര്യത്തില്‍ ഇരു ഘട്ടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന. ഇരു ഘട്ടങ്ങള്‍ക്കുമായി 11,600 കോടി രൂപയാണ് ചെലവ്. എലിവേറ്റഡ് ഭാഗത്തെ നിര്‍മാണത്തിന് കിലോമീറ്ററിന് 275 കോടി രൂപയും ഭൂഗര്‍ഭ പാതയ്ക്ക് കിലോമീറ്ററിന് 420 കോടി രൂപയുമാണ് ചെലവ്. ഓരോ സ്റ്റേഷനും 30 മുതല്‍ 40 വരെ കോടി രൂപയാണ് ചെലവ്. അതേസമയം മോടിപിടിപ്പിക്കലടക്കം ഓരോ കോച്ചിനും 30 കോടി രൂപയാണ് ചെലവ്.

രണ്ടുഘട്ടങ്ങളിലുമായി 42.3 കിലോമീറ്ററാണ് മെട്രോ ട്രെയിന്‍ സര്‍വീസ്. പദ്ധതിയുടെ എല്ലാ ഘട്ടവും പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. രണ്ടു ഘട്ടങ്ങളിലായാണ് വിവിധ ഭാഗങ്ങളെ ബന്ധപ്പെടുത്തി മെട്രോ ട്രെയിന്‍ നിര്‍മാണം നടക്കുന്നത്. ബയപ്പനഹള്ളി മുതല്‍ മൈസൂര്‍ റോഡ് ടെര്‍മിനല്‍ വരെയുള്ള കിഴക്ക്-പടിഞ്ഞാറ് ഘട്ടവും നാഗസാന്ദ്ര മുതല്‍ പുട്ടണഹള്ളി വരെയുള്ള വടക്ക്-തെക്ക് ഘട്ടവുമാണ് ഇവ. കിഴക്ക്-പടിഞ്ഞാറ് ഭാഗം 18.1 കിലോമീറ്ററും രണ്ടാം ഘട്ടം 24.2 കിലോമീറ്ററുമാണ് ദൂരം. ആകെ ദൂരത്തില്‍ 8.822 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ്. സിറ്റി റെയില്‍ വേ സ്റ്റേഷന്‍ ( മജസ്റ്റിക് ) , വിധാന്‍ സൗധ, സിറ്റി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് മെട്രോയ്ക്ക് ഭൂഗര്‍ഭ പാത ഒരുങ്ങുന്നത്.

ഇവയെ നാല് റീച്ചുകളായി തിരിച്ചിട്ടുണ്ട്. ബയപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെ ആദ്യ റീച്ച്, മൈസൂര്‍ റോഡ് മുതല്‍ മാഗഡി റോഡ് വരെ രണ്ടാം റീച്ച്, സ്വസ്തിക് മുതല്‍ പീനിയ വരെ മൂന്നാം റീച്ച്, കെ. ആര്‍ റോഡ് മുതല്‍ ആര്‍.വി. റോഡ് വരെ നാലാം റീച്ച് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ മറ്റൊരു മലയാളികേന്ദ്രമായ ജാലഹള്ളി വഴിയാണ് രണ്ടാംഘട്ടം കടന്നുപോകുന്നത്. ഇതിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.

കോച്ചുകളിലും സ്റ്റേഷനുകളിലും അത്യാധുനിക സൗകര്യങ്ങളാണ് ഉള്ളത്. സ്റ്റേഷനുകളും കോച്ചുകളും എയര്‍ കണ്ടീഷന്‍ഡാണ്. സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറിന് പുറമെ അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേക സൗകര്യമുണ്ടാകും. സ്റ്റേഷനില്‍ 87 പടികള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യമുണ്ട്. കോച്ചുകളില്‍ വൈ-ഫൈ സേവനമുണ്ട്. ലാപ്‌ടോപ്പ്, ടാബ്ലെറ്റ് മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവയ്ക്ക് സൗകര്യമുണ്ടാകും. വെള്ളിയും പിങ്ക്-വയലറ്റ് നിറവും ഇട കലര്‍ന്നതാണ് കോച്ചുകള്‍. ഓരോ സ്റ്റേഷനിലും ട്രെയിന്‍ 30 സെക്കന്‍ഡ് നിര്‍ത്തും. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സ്റ്റേഷനിലെത്തിച്ചേരും.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies