ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം ഗൗരവമേറിയ വിഷയമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുരോഗതി കൈവരിക്കാന്‍ രാജ്യം നിഷേധാത്മക സമീപനം ഉപേക്ഷിക്കണം. വികസന കാര്യത്തില്‍ പ്രതിപക്ഷം ക്രിയാത്മക സമീപനം സ്വീകരിക്കണം. കഴിഞ്ഞ ഏഴു വര്‍ഷമായി യുപിഎ സര്‍ക്കാരിന് 8.5 % വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 56-ാമത് ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 12-ാമതു പഞ്ചവല്‍സര പദ്ധതി തയാറാക്കുമ്പോള്‍ ആഗോള സാമ്പത്തികാവസ്ഥയും പരിഗണിക്കണം. സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധിമാര്‍ക്കു പുറമെ ധനമന്ത്രി പ്രണബ് മുഖര്‍ജി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക്ക് സിങ് അലുവാലിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post