ന്യൂയോര്‍ക്ക്: പ്രശസ്ത രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് കുട്ടി (90) അന്തരിച്ചു. അമേരിക്കയിലെ മാഡിസണില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30-നായിരുന്നു അന്ത്യം.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ കൈകളിലൂടെയാണ് പത്രങ്ങളിലെ കാര്‍ട്ടൂണുകളുടെ ലോകത്ത് ചുവടുറപ്പിക്കുന്നത്. അബു എബ്രഹാമിനും ഒ. വി. വിജയനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മകന്‍ നാരായണനൊപ്പം മാഡിസണിലായിരുന്നു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ താമസം. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലെത്തി കാര്‍ട്ടൂണ്‍ ലോകത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചവരുടെ കൂട്ടത്തിലാണ് കുട്ടിയുടെ സ്ഥാനം. ‘ചിരിയുടെ സംവത്സരങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സ്മരണകള്‍’ അദ്ദേഹത്തിന്റെ ആത്മകഥയാണ്. ഭാര്യ: ഗൗരിക്കുട്ടി. മകള്‍: മായ.
Discussion about this post