ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും രാജ്യസഭ എംപിയുമായ കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പ്രത്യേക കോടതി നവംബര്‍ മൂന്നിലേക്കു മാറ്റി.കനിമൊഴിക്കു ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. കനിമൊഴിക്ക് 2ജി സ്‌പെക്ട്രം അഴിമതിയില്‍ നേരിട്ടു പങ്കില്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.
കനിമൊഴിയുടേതിനു പുറമെ കുശഗാവ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ചീഫ് എക്‌സിക്യൂട്ടീവുമാരായ രാജീവ് അഗര്‍വാള്‍, ആസിഫ് ബല്‍വ, സൈന്‍യുഗ് ഫിലിംസ് സ്ഥാപകന്‍ കരിം മൊറാനി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി ഇന്നു പരിഗണിച്ചത്. ഇവര്‍ക്കും ജാമ്യം നല്‍കാവുന്നതാണെന്നു സിബിഐ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ 3ലേക്കു മാറ്റിയത്.
കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപ അനധികൃതമായി ഒഴുക്കിയെന്നാണ് കനിമൊഴിക്കെതിരെയുള്ള മുഖ്യ ആരോപണം. മേയ് 20ന് ആണു വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനാല്‍ കനിമൊഴി ജയിലിലായത്.
Discussion about this post