തിരുവനന്തപുരം: തുടര്‍വിദ്യാപരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് ലോംഗ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് പ്രോഗ്രാം (ലീപ്) ആരംഭിക്കുന്നു. മുഴുവന്‍ കേരളീയര്‍ക്കും ആജീവനാന്തവിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും അവസരമൊരുക്കുകയാണ് ഈ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി എം.എ. ബേബി, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പ്രഭാകരന്‍ പഴശ്ശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരിപൂര്‍ണ സാക്ഷരത, തൊഴില്‍ നൈപുണി, ശാസ്ത്ര – യുക്തിചിന്താധിഷ്ഠിതമായ ബോധവത്കരണം എന്നിവയാണ് ‘ലീപ്പി’ലൂടെ ലക്ഷ്യമിടുന്നത്. സാക്ഷരതാ രംഗത്ത് കേരളം നേട്ടങ്ങള്‍ കെവരിച്ചു എന്ന കാരണത്താല്‍ കേന്ദ്രസാക്ഷരതാ മിഷന്‍ നല്‍കിവന്നിരുന്ന ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. അനൗപചാരിക ഉന്നതവിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. ‘സാക്ഷര കേരളത്തില്‍ നിന്ന് സംസ്‌കാര കേരളത്തിലേക്ക്’ എന്നതാണ് മുദ്രാവാക്യം. നിരക്ഷരര്‍, നവസാക്ഷരര്‍, പൊതുവിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും.
‘ലീപ്പി’ന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്ത് 16 തിങ്കളാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് ലീപ് കേരള മിഷന്‍ പ്രവര്‍ത്തിക്കുക.
Discussion about this post