തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഉറച്ച നിലപാടെടുത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2009 ജനുവരിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കളഞ്ഞ് കേസ് തീര്‍പ്പാക്കിയതാണ്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. എല്‍ഡിഎഫ് ആവശ്യപ്പെട്ടത് വകുപ്പുതല അന്വേഷണം മാത്രമായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം 80 കോടി രൂപ നഷ്ടം സംഭവിച്ചതിന് വെറും വകുപ്പുതല അന്വേഷണത്തിന് മാത്രമാണ് ഉത്തരവിട്ടത്. മറുപടി നല്‍കിയ മുന്‍ മന്ത്രി എളമരം കരീം, ഡോ. പുഷ്്പവനം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടൈറ്റാനിയം പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് 2009 മധ്യത്തോടെയാണെന്ന് വിശദീകരിച്ചു. ഇതുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാതിരുന്നത്. നടപടിക്രമമനുസരിച്ച് വകുപ്പുതല അന്വേഷണം ഒഴിവാക്കാനാകാത്തതാണെന്നും അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും എളമരം കരീം പറഞ്ഞു.
Discussion about this post