തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമര്‍ശം അതിരുകടന്നു പോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരവും ഉണ്ടാകാന്‍ പാടില്ലാത്തതും ആണ്. പി.സി.ജോര്‍ജ് അടക്കം ആരായാലും പ്രസംഗങ്ങളില്‍ മാന്യത പുലര്‍ത്തണം.
എന്നാല്‍ നാവില്‍ നിന്നു വന്ന ഒരു പിഴവ് പ്രതിപക്ഷം ആയുധമാക്കുകയാണ്. അടിസ്ഥാന രഹിതമായ ആരോപണം ഉയര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. പുതിയ വിവാദങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ 31ന് വൈകിട്ട് കെപിസിസി ആസ്ഥാനത്തു യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post