തിരുവനന്തപുരം: സമര്‍ഥനായ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണു കേരളത്തിനു നഷ്ടമായിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. നിയമസഭയില്‍ ബില്ലുകളുടെ കാര്യത്തിലും നിയമസഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും കാര്യത്തിലും വിദഗ്ധനായിരുന്നു അദ്ദേഹം. പഠിച്ചു മാത്രം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എപ്പോഴും ജനാധിപത്യചേരിക്കൊപ്പം നിലകൊള്ളാനും അദ്ദേഹം ശ്രമിച്ചു.
പ്രീഡിഗ്രി ബോര്‍ഡ് പോലുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനായി. കേരളത്തിനും ഐക്യജനാധിപത്യമുന്നണിക്കും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയാണ് തനിക്കു നഷ്ടമായതെന്നു കെപിസിസി പ്രസിഡന്റ്് രമേശ് ചെന്നിത്തല. പാര്‍ലമെന്റേറിയന്‍ എന്ന നിലില്‍ ടി.എം.ജേക്കബിനു തുല്യം നില്‍ക്കുന്നവര്‍ ചുരുക്കമാണെന്നു രമേശ് അനുസ്മരിച്ചു.
ടി.എം. ജേക്കബിന്റെ നിര്യാണത്തോടെ ഇളയ സഹോദരനെയാണു തനിക്കു നഷ്ടമായതെന്നു കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണി. മൂന്നു പതിറ്റാണ്ട് നിയമസഭാംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.എം. ജേക്കബ് എന്റെ പാര്‍ട്ടിയിലൂടെയാണു പൊതു പ്രവര്‍ത്തന രംഗത്തെത്തിയത്. ചുരുങ്ങിയ കാലംകൊണ്ടു ശ്രദ്ധേയനായ യുവജന നേതാവായി മാറിയെന്നു കെ.എം.മാണി അനുസ്മരിച്ചു.
ടി.എം. ജേക്കബുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന തനിക്കു മികച്ച സുഹൃത്തുക്കളില്‍ ഒരാളെയാണു നഷ്ടമായതെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുസ്മരിച്ചു. മികച്ച സംഘാടകന്‍ എന്ന നിലയില്‍ ചെറുപ്പത്തില്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു ജേക്കബ്. കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളാണ് അദ്ദേഹം.
മന്ത്രിയെന്ന നിലയിലും മികവു പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സുപ്രധാനമായ പല പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ വകുപ്പുകളില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
Discussion about this post