തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും ലഭിക്കും. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും രണ്ട് വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും. എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. പിള്ളയടക്കം 2500 തടവുകാര്‍ക്കാണ് പുതിയ ഉത്തരവ് ഗുണകരമാകുന്നത്.
Discussion about this post