തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ധനവകുപ്പിന്റെ നിസഹകരണത്തെ തുടര്‍ന്നാണു ശമ്പളപരിഷ്‌കരണം വൈകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ധനവകുപ്പിന്റെ അതൃപ്തി പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നിസഹകരണത്തിലും തുടര്‍ന്ന് അനിശ്ചിതകാല സമരത്തിലേക്കും നീങ്ങിയ ഡോക്ടര്‍മാര്‍ക്ക് ശമ്പള പരിഷ്‌കരണം ഉറപ്പു നല്‍കിയാണ് സര്‍ക്കാര്‍ ധാരണയിലെത്തിയത്. ഉറപ്പു നല്‍കിയിട്ട് മൂന്നുമാസം തികഞ്ഞു. എന്നാല്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിനായിട്ടില്ല . മാത്രമല്ല വിട്ടുവീഴ്ചയ്‌ക്കൊടുവില്‍ തയാറാക്കിയ പാക്കേജിലെ നിര്‍ദേശങ്ങളോട് ധനവകുപ്പ് വിയോജിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി കൂടി ചേര്‍ന്നെടുത്ത തീരുമാനത്തില്‍ ധനവകുപ്പിനുള്ള അതൃപ്തി മറികടക്കാന്‍ മന്ത്രിസഭാ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Discussion about this post