ബാംഗ്ലൂര്‍ : ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രണ്ട് അഴിമതിക്കേസുകളില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി യെദ്യൂരപ്പയുടെ അടുത്ത ബന്ധുക്കള്‍ക്കായി പതിച്ചു നല്‍കിയതും ഉത്തരഹള്ളി, ആഗ്ര ഗ്രാമങ്ങളിലും നടന്ന ഭൂമി കൈമാറ്റവുമാണ് കേസുകകള്‍ക്ക് ആധാരം.
അനധികൃതമായി മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭൂമി പതിച്ചുനല്‍കല്‍, ഭദ്ര അപ്പര്‍ കനാല്‍ ജലസേചനപദ്ധതി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് തുടങ്ങിയ നിരവധികേസുകള്‍ യെദ്യൂരപ്പക്കെതിരെ നിലവിലുണ്ട്.
Discussion about this post