ലണ്ടന്‍: ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് ആംനസ്റ്റി ജനറലിന്റെ പുതിയ അമരക്കാരനും ബംഗളൂരു സ്വദേശിയുമായ സലില്‍ ഷെട്ടി. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയുെട സെക്രട്ടറി ജനറലായി ചാര്‍ജെടുത്ത ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് സലില്‍ പുതിയ പദ്ധതികള്‍ വ്യക്തമാക്കിയത്. 49കാരനായ സലില്‍ സംഘടനയുടെ മേധാവിയാവുന്ന ആദ്യ ഇന്ത്യക്കാരനാണ്.
വികസിത രാജ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനം. ബ്രസീല്‍, ആഫ്രിക്ക എന്നിവിടങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ബ്രിട്ടനിലെ ‘ഒബ്‌സര്‍വര്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബാംഗളൂരു സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്റെയും സ്ത്രീ സംഘടനാ പ്രവര്‍ത്തകയുടെയും മകനായ സലില്‍ കഴിഞ്ഞ മാസമാണ് ചുമതലയേറ്റത്.
ഏഴു വര്‍ഷം യു.എന്‍ മില്ലനിയം കാമ്പയിന്‍ ഡയറക്ടറായിരുന്നു. പ്രമുഖ സന്നദ്ധ സംഘന ‘ആക്ഷന്‍ എയ്ഡില്‍’ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. ബാംഗളൂരു സെന്റ് ജോസഫ് കോളജ് വിദ്യാര്‍ഥിയായിരുന്നു .ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍നിന്ന് കോസ്റ്റ് അക്കൗണ്ടിങ് ബിരുദമെടുത്തുവിവാദ കേന്ദ്രമായ ആംനസ്റ്റി തലവനായതോടെ സലിലും വിവാദങ്ങളില്‍ പെട്ടു തുടങ്ങിയിട്ടുണ്ട്.യു.എസ് സൈനിക രഹസ്യങ്ങള്‍ പുറത്തുവിട്ട ‘വിക്കി ലീക്‌സ്’ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. സിവിലിയന്മാരുടെ പേരു വിവരങ്ങള്‍ പുറത്തു വിടരുതെന്ന് സലില്‍ വിക്കിലീക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. രേഖ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് സലില്‍ വിക്കിലീക്‌സുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Discussion about this post