ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാന്‍ സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. പെട്രോളിയം കമ്പനികളുടെ യോഗം ബുധനാഴ്ച ചേരും. നവംബര്‍ മൂന്നിന് പെട്രോളിന് ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചിരുന്നു. വില വര്‍ദ്ധനവിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നവംബര്‍ 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് ശക്തമായ ആക്രമണം നടത്തുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.
Discussion about this post