ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബുന്ദേല്‍ഖണ്ഡ്, അവാദ് പ്രദേശ്, പൂര്‍വാഞ്ചല്‍, പശ്ചിം പ്രദേശ് എന്നിങ്ങനെ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിനാണ് അംഗീകാരം നല്‍കിയത്. നവംബര്‍ 21 മുതല്‍ ആംരഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ച് പാസാക്കുമെന്നും മായാവതി പറഞ്ഞു.
22 കിഴക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനമായിരിക്കും പൂര്‍വാഞ്ചല്‍. അവാദ് പ്രദേശില്‍ 14 ജില്ലകളാണുണ്ടാവുക. ഇപ്പോഴത്തെ തലസ്ഥാനമായ ലഖ്‌നൗ അവാദ് പ്രദേശിലാണ് ഉള്‍പ്പെടുക. ബുന്ദേല്‍ഖണ്ഡില്‍ ഏഴ് ജില്ലകളും പശ്ചിം പ്രദേശില്‍ 22 ജില്ലകളും ഉണ്ടാകും. എന്നാല്‍ ഭരണഘടന പ്രകാരം ഏതെങ്കിലും സംസ്ഥാനത്തെ വിഭജിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസ്സാകണം.
Discussion about this post