കോട്ടയം: ഇത്തവണയും റിക്കാര്‍ഡ് കളക്ഷന്‍ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ 17ന് ആരംഭിക്കും. സ്‌പെഷല്‍ സര്‍വീസിനായുള്ള ബസുകള്‍ വിവിധ ഡിപ്പോകളില്‍ എത്തിത്തുടങ്ങി. ആദ്യഘട്ടത്തില്‍ 180 ബസുകളാണ് സര്‍വീസ് നടത്തുക. മൂന്നുവര്‍ഷത്തില്‍ കുറവു പഴക്കമുള്ള ഫാസ്റ്റ്, വേണാട്, മലബാര്‍, തിരുക്കൊച്ചി ബസുകളാണ് പമ്പ സ്‌പെഷല്‍ സര്‍വീസിനായി എത്തിച്ചിരിക്കുന്നത്, പമ്പ കഴിഞ്ഞാല്‍ തീര്‍ഥാടകരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ചെങ്ങന്നൂര്‍, കോട്ടയം ഡിപ്പോകളില്‍നിന്നാണു കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. പമ്പയിലും ചെങ്ങന്നൂരും സീസണ്‍ സ്‌പെഷല്‍ ഓഫീസുകള്‍ തുടങ്ങിക്കഴിഞ്ഞു. പമ്പ ഡിപ്പോയ്ക്ക് 70 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍, കോട്ടയം ഡിപ്പോകള്‍ക്ക് 25 ബസുകളും അനുവദിച്ചിട്ടുണ്ട്. എറണാകുളം-10, എരുമേലി-11, കുമളി-6, തിരുവനന്തപുരം-7, കൊട്ടാരക്കര-9, അടൂര്‍-3, പത്തനംതിട്ട-16, പന്തളം-3 എന്നിങ്ങനെയാണ് ബസുകള്‍ അനുവദിച്ചിരിക്കുന്നത്.
ഇതു കൂടാതെ അയ്യപ്പഭക്തരുടെ ആവശ്യാനുസരണം ഏതു സമയത്തും സര്‍വീസുകള്‍ നടത്താനും ബസുകള്‍ എത്തിച്ചിട്ടുണ്ട്. കോട്ടയത്തും ചെങ്ങന്നൂരും റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണു കൂടുതലും സര്‍വീസുകള്‍ നടത്തുന്നത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും മലബാര്‍ മേഖലയില്‍നിന്നും വരുന്ന ആളുകള്‍ കൂടുതലും എത്തുന്ന സ്‌റ്റേഷന്‍ ചെങ്ങന്നൂരാണ്. പമ്പയുമായി ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയിലാണു കൂടുതല്‍ പേരും ഇവിടെയിറങ്ങുന്നത്. ഇവിടെനിന്ന് 97 കിലോമീറ്ററേ പമ്പയ്ക്കുള്ളു. ചെങ്ങന്നൂര്‍ കഴിഞ്ഞാല്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണു കൂടുതല്‍ അയ്യപ്പന്‍മാര്‍ ഇറങ്ങുന്നത്.
ഇവിടങ്ങളില്‍നിന്ന് ട്രെയിനുകള്‍ എത്തുന്ന മുറയ്ക്ക് 24 മണിക്കൂറും എരുമേലിക്കും പമ്പയ്ക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കു ചെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ആദ്യഘട്ടത്തില്‍ 70 ബസുകളാണു പമ്പയിലെത്തിച്ചിരിക്കുന്നത്.
എറണാകുളം, കോട്ടയം ഭാഗത്തുനിന്നുള്ള ബസുകള്‍ എരുമേലി വഴിയാണു പമ്പയ്ക്കു പോകുന്നത്. തിരിച്ചു പത്തനംതിട്ട കോഴഞ്ചേരി വഴി കോട്ടയത്തെത്തും.
ബസുകള്‍ അനുവദിച്ചിരിക്കുന്നതോടൊപ്പം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്്. ഇവര്‍ക്കു വിശ്രമിക്കാനും താമസിക്കാനും പമ്പയിലും മറ്റു ഡിപ്പോകളിലും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനായി ഡിപ്പോകളില്‍ ഓരോ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട് കോട്ടയത്തും ചെങ്ങന്നൂരും റെയില്‍വേസ്‌റ്റേഷനുകളില്‍ ഓരോ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് കൂടാതെ സ്റ്റേഷന്‍ ഓഫീസുകളില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്
ഡിസംബര്‍ പകുതിയോടെ സര്‍വീസുകളുടെ എണ്ണം 400 ആയി ഉയര്‍ത്തും. ജനുവരി ആദ്യവാരം മുതല്‍ മകരവിളക്കുവരെ സര്‍വീസുകളുടെ എണ്ണം 650 ആക്കും. ഡിപ്പോകളില്‍നിന്നു ബസുകള്‍ പിന്‍വലിക്കുമ്പോള്‍ മറ്റുപ്രദേശങ്ങളില്‍ യാത്രക്ലേശം അനുഭവപ്പെടാതിരിക്കാന്‍ ബസുകള്‍ പിന്‍വലിച്ചതിന് ആനുപാതികമായി അതത് ഡിപ്പോകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്താനും പഴയ ബസുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കാനും ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്്.
കഴിഞ്ഞതവണ മണ്ഡലപൂജ കാലയളവില്‍ 11.8 കോടി രൂപയും മകരവിളക്കിന് 7.7 കോടി രൂപയും വരുമാനം ലഭിച്ചിരുന്നു. ഇത്തവണ 14 ശതമാനം നിരക്ക് വര്‍ധന വന്നതിനാല്‍ വരുമാനത്തില്‍ 15 മുതല്‍ 20 വരെ ശതമാനം വര്‍ധനവാണു കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.
Discussion about this post