ശബരിമല: സന്നിധാനത്തും പമ്പയിലും അനുബന്ധ സ്ഥലങ്ങളിലും സുരക്ഷാ മാനുവല്‍ ശക്തമായി നടപ്പാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനുമായ കെ.ജയകുമാര്‍.
15 കോടി രൂപ ചെലവില്‍ പ്രസാദകൗണ്ടര്‍ മാളികപ്പുറത്തേക്കു മാറ്റി സ്ഥാപിക്കും. സന്നിധാനത്തെ വലിയനടപ്പന്തല്‍ രണ്ടുനിലകളാക്കി ഉയര്‍ത്തി നവീകരിക്കുന്ന ജോലി ഫെബ്രുവരിയില്‍ ആരംഭിക്കും. 27 കോടി രൂപ ചെലവില്‍ എല്‍ ആന്‍ഡ് ടി കമ്പനിയാണ് നവീകരണ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനാവശ്യമായ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍മാരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. റോപ്‌വേയുടെ സാധ്യതാപഠനം ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കു സ്‌പോണ്‍സര്‍മാരെ കണെ്‌ടത്താന്‍ ഉന്നതാധികാര സമിതിയുടെ യോഗം എട്ടിനു ഹൈദരാബാദിലും ചെന്നൈയിലുമായി ചേരും. മലേഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉന്നതാധികാരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. 150 കോടി രൂപയാണ് കണ്ടെത്തേണ്ടത്.
പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ആസ്‌കാ ലൈറ്റുകള്‍ സ്ഥാപിക്കും.













Discussion about this post