* സുനാമി സാധ്യതയില്ല
തിരുവനന്തപുരം: ഭൂചലനം തെക്കന്‍ കേരളത്തിലേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തിന്റെ അനുരണനങ്ങളാണ് തിരുവനന്തപുരത്തും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ചെറിയതോതില്‍ അനുഭവപ്പെട്ടത്.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയ്ക്ക് തെക്ക്, തെക്ക്-പടിഞ്ഞാറ് 341 കിലോമീറ്റര്‍ മാറിയാണ് ശനിയാഴ്ച വൈകുന്നേരം 4.10ന് ഭൂചലനമുണ്ടായത്. ഭൂകമ്പ മാപിനിയില്‍ ഇതിന്റെ ശക്തി 4.7 രേഖപ്പെടുത്തി. സമുദ്രോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. കേരള തീരത്തു നിന്ന് 600 കിലോമീറ്ററോളം അകലെയാണിത്. അതേസമയം, സുനാമി മുന്നറിയിപ്പു നല്‍കേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെട്ടുകാട്, ശംഖുംമുഖം, വേളി, വലിയതുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ വന്‍തിരകളുണ്ടായി. തിരുവനന്തപുരം നഗരത്തിലെ പട്ടത്താണ് ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കന്യാകുമാരിയില്‍ രാവിലെ മുതല്‍ തന്നെ കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. ഇതേത്തുടര്‍ന്ന് രാവിലെ 11 മണിയോടെ വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു.
Discussion about this post