ശബരിമല: മണ്‌ഡലകാലം തുടങ്ങിയതിനുശേഷം ഇതേവരെ കെഎസ്‌ആര്‍ടിസി പമ്പ ഡിപ്പോയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയുണ്ടായി. 14 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ അധികത്തില്‍ ലഭിച്ചത്. പമ്പ – നിലയ്‌ക്കല്‍ റൂട്ടില്‍ 70 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതേവരെ 1169 ഷെഡ്യൂളുകള്‍ പമ്പയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി. ഏറ്റവുമധികം ഷെഡ്യൂളുകള്‍ എത്തിയത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നാണ്.
പമ്പയില്‍ നിന്നും കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തെങ്കാശി – 11, കോയമ്പത്തൂര്‍ – രണ്ട്, പഴനി – രണ്ട് എന്നിങ്ങനെയാണ് ഇപ്പോള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തുടങ്ങുന്നത്.
311 ബസുകള്‍ പമ്പയില്‍ എത്തി. കാസര്‍ഗോഡ്, വയനാട് ഡിപ്പോകളില്‍ നിന്നൊഴികെ മറ്റെല്ലായിടത്തുനിന്നും പമ്പ സര്‍വീസുകളുണ്ട്.
തീര്‍ഥാടകരുടെ തിരക്കു കണക്കിലെടുത്തു കൂടുതല്‍ ഷെഡ്യൂളുകള്‍ ആരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി സ്‌പെഷല്‍ ഓഫീസര്‍ ഈശ്വര്‍ യാക്ഷിക് പറഞ്ഞു.
അതിനിടെ അയ്യപ്പതീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്തു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വാഹനങ്ങളുള്‍പ്പെടെയുള്ളവ ഇന്നു മുതല്‍ ചാലക്കയം ടോള്‍ഗേറ്റില്‍ നിര്‍ത്തി പരിശോധിച്ചു മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.വി. ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗിച്ചു വാഹനങ്ങള്‍ ഓടുന്നതായ പരാതിയ തുടര്‍ന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചത്.
Discussion about this post