ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത കോര്‍പ്പറേറ്റ് ഉന്നതര്‍ക്ക് ജാമ്യം അനുവദിച്ചു. സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയെങ്ക, യൂണിടെക് വയര്‍ലെസ് ലിമിറ്റഡ് എം.ഡി. സഞ്ജയ് ചന്ദ്ര, റിലയന്‍സ് എ.ഡി.എ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൗതംദോഷി, ഉദ്യോഗസ്ഥരായ ഹരി നായര്‍, സുരേന്ദ്ര പിപാറഎന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
2 ജി സ്‌പെക്ട്രം കേസിലെ ആദ്യ കുറ്റപത്രത്തില്‍ അഞ്ചു പേരുടേയും പേര് പരാമര്‍ശിച്ചിരുന്നു. സ്വാന്‍ ടെലികോമിന്റെ വിനോദ്‌ഗോയെങ്കയും യൂണിടെക് എം.ഡി. സഞ്ജയ് ചന്ദ്രയും മുന്‍ മന്ത്രി എ. രാജയുമായി ചേര്‍ന്ന് സ്‌പെക്ട്രം ലൈസന്‍സ് ചുളുവിലക്ക് സ്വന്തമാക്കാനായി ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐയുടെ പ്രധാന ആരോപണം.












Discussion about this post