Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

മുല്ലപ്പെരിയാര്‍: ഫലപ്രദമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

by Punnyabhumi Desk
Nov 26, 2011, 02:26 pm IST
in ദേശീയം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടികളെല്ലാം ഉണ്ടാകുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ മുന്‍കൈയെടുക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിക്കു പുറത്ത് ഒരു പരിഹാരമുണ്ടാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച കേരള എംപിമാര്‍ക്കാണു പ്രധാനമന്ത്രി ഈ ഉറപ്പുനല്കിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകാതെ നോക്കണമെന്നും ഇതൊരു വൈകാരിക പ്രശ്‌നമായി കാണരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം തിരക്കിട്ട് ഇടപെടില്ലെന്നു കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിക്കാമെന്നു പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്കി. പ്രശ്‌ന പരിഹാരത്തിനായി ഒരിക്കല്‍ ഇരുമുഖ്യമന്ത്രിമാരെയും വിളിച്ചു കൂട്ടിയതാണെന്നും ഫലമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു പ്രശ്‌നപരിഹാരത്തിനു കേന്ദ്രം മുന്‍കൈ എടുക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് എംപിമാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ അവസ്ഥ പൂര്‍ണമായും പ്രധാനമന്ത്രി യെ ബോധിപ്പിക്കാന്‍ കഴിഞ്ഞെന്ന് എംപിമാര്‍ പറഞ്ഞു.

എംപിമാരായ പ്രഫ. പി.ജെ. കുര്യന്‍, പി.സി. ചാക്കോ, ശശി തരൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, കെ.പി. ധനപാലന്‍, ആന്റോ ആന്റണി, പീതാംബരക്കുറുപ്പ്, എം.പി. അച്യുതന്‍, ജോസ് കെ. മാണി, ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് തുടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നാണു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിന് അറിയാം. എന്നാല്‍, കോടതി നിര്‍ദേശിച്ചാല്‍ ഇടപെടാന്‍ തയാറാണ്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രം ഇടപെടുന്നതിനു തടസങ്ങളുണ്ടെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.ഇതേ ആവശ്യം ഉന്നയിച്ചു കേരളത്തിലെ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനവും സംസ്ഥാനത്തിന്റെ ആശങ്കയും അറിയിക്കുന്നതിനായി ജലവിഭവ മന്ത്രി പി.ജെ. ജോസഫും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടുത്തയാഴ് ച ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഇതേസമയത്തുതന്നെ തമിഴ്‌നാട്ടില്‍ നിന്നു സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ എത്തുമെന്നും സൂചനയുണ്ട്. കേരളം ഉയര്‍ത്തുന്ന ആവശ്യത്തിനു തടയിടുകയാണ് അവരുടെ ലക്ഷ്യം.

ShareTweetSend

Related News

ദേശീയം

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

ദേശീയം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ദേശീയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies