ബുല്‍ധാന: മഹാരാഷ്ട്രയില്‍ രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ച് 15 യാത്രക്കാര്‍ വെന്തുമരിച്ചു. നാഗ്പൂര്‍-ഔറംഗാബാദ് ഹൈവേയിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. ബുല്‍ധാന ജില്ലയിലാണ് അപകടം നടന്നത്. 55 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുദിശയില്‍ നിന്നും വന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസുകളാണ് കൂട്ടിയിടിച്ച ശേഷം തീപിടിച്ചത്. തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
Discussion about this post