മധുര: വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.
കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്‌നാട് ജലം എത്തിക്കുന്നുണ്ട്.
Discussion about this post