Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

പാദപൂജ

by Punnyabhumi Desk
Nov 30, 2011, 06:10 pm IST
in ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
ലൗകികസമര്‍ദനിരാസം
സന്യസിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടി അതേ ചിന്തയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ രക്ഷാകര്‍ത്താക്കള്‍ വിവാഹത്തിനു വഴങ്ങാന്‍ അയാളുടെ യുവത്വം കാരണമായിത്തരുകയില്ല. ലോകത്തിന്റെ സാധാരണസ്വഭാവം ഭോഗസമൃദ്ധമായ യുവത്വമാണെങ്കിലും യോഗസമൃദ്ധമായ യുവത്വം അതിനോട് യോജിക്കുകയില്ല. ഈ അവസ്ഥയില്‍ ജീവാത്മാവിനെപ്പറ്റി ചിന്തിക്കുന്നത് രസാവഹമാണ്. ഇവിടെ വിവാഹത്തിനു നിര്‍ബന്ധിക്കുന്ന രക്ഷാകര്‍ത്താക്കള്‍ പ്രത്യയപ്രീതിയോടുകൂടിയ ജീവാത്മാക്കളും നിര്‍ബന്ധിക്കപ്പെടുന്ന യുവാവിന്റേത് പ്രത്യയസാമാന്യതയോടുകൂടിയ അവസ്ഥയുമാണ് സ്വീകരിച്ചിരിക്കുന്നത്. എന്റെ മകനെന്നും മകളെന്നുമുള്ള ഭൗതികവാദഗതിക്കിവിടെ പ്രാധാന്യവും പ്രയോജനവുമില്ല. ഭോഗരതിപ്രത്യയങ്ങളോടുകൂടിയ ഭൗതികജീവിതത്തിലെ ജീവസംസ്‌കാരം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല. സ്വന്തമെന്നവകാശപ്പെടുന്ന മകളുടേയോ മകന്റെയോ ജീവസംസ്‌കാരം. യോഗവിഷയമായി (അധ്യാത്മവിഷയമായും) ചിന്തിക്കുമ്പോള്‍ മേല്പറഞ്ഞ മകളുടേയോ മകന്റേയോ ജീവാത്മാവ് ഉത്തര ശരീരത്തിലും മാതാപിതാക്കളുടെ ജീവാത്മാവ് അധരശരീരത്തിലും പെട്ടിരിക്കുന്നുവെന്നറിയേണ്ടതാണ്. അധരശരീരത്തിലെ ജീവാത്മാവിന്റെ പ്രത്യപ്രതീതിയില്‍ (life with matter effect) മകന്റേയോ മകളുടേയോ ജീവാത്മാവ് അധ്യാത്മലോകത്തിലെ പിതൃത്വമോ മാതൃത്വമോ അവകാശപ്പെടുന്നു. ഈ പരമസത്യം ഭൗതികലോകത്ത് അനുചിതമോ അവിവേകമോ ആയി കരുതുന്ന ഭൂരിപക്ഷമുണ്ടാകും. എന്നാല്‍ തത്വത്തെയവലംബിച്ചുള്ള സഞ്ചാരം ഒരുകാലത്തും അധരശരീരങ്ങളില്‍ വ്യാപരിക്കുന്നവയല്ല.
സമൂഹം ആചരിച്ചുവരുന്ന സമ്പ്രദായങ്ങളെപ്പോലും അതിലംഘിക്കുന്നതെന്നു തോന്നാവുന്ന പലതും ജീവാത്മാവിന്റെ ചംക്രമണപഥത്തില്‍ സംഭവിക്കാം. വളരെ സൂക്ഷിച്ചും ചിന്തിച്ചും പരിഹാരം കാണേണ്ട ഈ പരമസത്യം കര്‍മത്തിന്റെ ഗതിവിഗതികളെ ആസ്പദമാക്കിയാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. ശരീരാഭിമാനികളായി വികാരവ്യാപാരം നടത്തുന്ന സാധാരണക്കാരന്റെ ചിന്തയ്ക്ക് ഇത് വിധേയമാകുകയില്ല. എന്നാല്‍ ഉത്തരശരീരത്തില്‍ നിന്ന് ജീവസംസ്‌കാരം നേടിയ മകളുടേയോ മകന്റേയോ ജീവാത്മാവ് നേരത്തെ പറഞ്ഞ അച്ഛനമ്മമാര്‍ക്ക് വഴങ്ങിക്കൊടുക്കുന്ന പ്രശ്‌നവുമില്ല. ഇങ്ങനെ വീടുകളില്‍ നിന്ന് – വീടുകളിലെ ഭൗതികാവകാശങ്ങളില്‍ നിന്ന് – പുറത്തിറങ്ങിയവര്‍ ധാരാളമുണ്ട്. അവര്‍ അനന്തരകാലത്ത് മഹായോഗികളായോ മഹായോഗിനികളായോ പൂര്‍ണത പ്രാപിക്കും. ലോകത്തിന് ധര്‍മമാര്‍ഗത്തിലൂടെ ഉത്തരോത്തരമുള്ള സാംസ്‌കാരിക പുരോഗതി അവരിലൂടെയാണ് സംഭവിക്കുന്നത്.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies