ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തെഴുതി. ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നു കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഡാമിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുത്. ജനങ്ങള്‍ക്കിടയില്‍ ഭീതിയോ വെറുപ്പോ ഉണ്ടാക്കുന്ന ഒന്നും പാടില്ലെന്നും കത്തില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കാന്‍ ജലവിഭവ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രശ്‌നം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Discussion about this post